ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയില്ലെന്ന് കാണിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: ആറു പതിറ്റാണ്ട് നീണ്ട നാഗാപ്രശ്‌നം പരിഹരിക്കുന്നതിന് തുടക്കമിട്ട നാഗാലാന്‍ഡ് സമാധാനക്കരാര്‍ എവിടെയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 
ഏറെ കൊട്ടിഘോഷിക്കപ്പെട്ട സമാധാനക്കരാറിന് ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. സമാധാനക്കരാറിന് അന്തിമരൂപം ഉടന്‍ നല്‍കുമെന്ന് പ്രധാനമന്ത്രി ഒപ്പിടുന്ന സമയത്ത് പറഞ്ഞിരുന്നു. എന്നാല്‍, ഇത് പാലിക്കപ്പെട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്ക് വിലയില്ലെന്ന് കാണിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Post A Comment: