ഹണി ട്രാപ്പിലൂടെയാണ് ഐഎസ്‌ഐ ഏജന്റ് അമ്പത്തൊന്നുകാരനായ അരുണ്‍ മാര്‍വയില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയത്ദില്ലി: എയര്‍ഫോഴ്സിലെ നിര്‍ണ്ണായക വിവരങ്ങള്‍ പാക്കിസ്ഥാന്‍ രഹസ്യ അന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐ ഏജന്റിന് ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ എയര്‍ഫോഴ്സ് ഓഫീസര്‍ അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇദ്ദേഹത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പിലൂടെയാണ് ഐഎസ്‌ഐ ഏജന്റ് അമ്പത്തൊന്നുകാരനായ അരുണ്‍ മാര്‍വയില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്തിയത്. ജനുവരി 31-നാണ് എയര്‍ഫോഴ്സ് ഇന്‍റലിജന്റ്സ് മാര്‍വയെ കസ്റ്റഡിയിലെടുക്കുന്നത്. ഇദ്ദേഹത്തിന്‍റെ സ്മാര്‍ട്ട് ഫോണ്‍ ഇന്‍റലിജെന്റ് വിഭാഗം പിടിച്ചെടുക്കുകയും ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹി പൊലീസിന് വിട്ട് നല്‍കുകയായിരുന്നു. ഓഫീസിന്‍റെ നിയമ പ്രകാരം ഇയാള്‍ ചട്ടങ്ങള്‍ ലംഘിച്ചിരിക്കുന്നു. അതിനാല്‍ മുതിര്‍ന്ന ഓഫീസറായ ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നുവെന്നാണ് എയര്‍ഫോഴ്സിന്‍റെ പ്രത്യേക അന്വേഷണ സംഘം കമ്മീഷണര്‍ എംഎം ഒബ്രോയി അറിയിച്ചത്. 2017-ഡിസംബറിലാണ് മാര്‍വ പാക്ക് രഹസ്യന്വേഷണ ഏജന്റിന്‍റെ ഹണിട്രാപ്പില്‍ കുടുങ്ങിയത്. ഏജന്റിനോട് ലൈംഗീക സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാര്‍വയുടെ മൊബൈല്‍ പിടിച്ചെടുക്കുകയും ഇദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. പണമിടപാടുമായുള്ള തെളിവുകളൊന്നും മാര്‍വയുടെ സംഭാഷണത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലൈംഗീക സംസാരത്തിനിടയില്‍ പുറത്ത് വിട്ടതായി അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൂടാതെ ചില ദൃശ്യങ്ങളും, ചിത്രങ്ങളും മൊബൈലില്‍ അയച്ചതായി കണ്ടെത്തിയെന്നും സംഘം വെളിപ്പെടുത്തി.

Post A Comment: