മ​ദ്യ​ല​ഹ​രി​യി​ല്‍ തിരുവനന്തപുരം മൃഗശാലയിലെ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി.തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ല​ഹ​രി​യി​ല്‍ തിരുവനന്തപുരം മൃഗശാലയിലെ സിം​ഹ​ക്കൂ​ട്ടി​ലേ​ക്ക് ചാ​ടി​യ യു​വാ​വി​നെ ജീ​വ​ന​ക്കാ​ര്‍ ര​ക്ഷ​പ്പെ​ടു​ത്തി. രാ​വി​ലെ 11.45-ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി മു​രു​ക​ന്‍ (45) ആ​ണ് സിം​ഹ​ത്തി​ന്‍റെ കൂ​ടി​നു മു​ന്നി​ലെ മ​തി​ല്‍ ക​ട​ന്ന് കി​ട​ങ്ങി​ലേ​ക്ക് ചാ​ടി​യ​ത്. യുവാവിന്‍റെ മു​ന്നി​ലേ​ക്ക് സിം​ഹം ന​ട​ന്ന് നി​ങ്ങു​ന്ന​ത് ക​ണ്ട സ​ന്ദ​ര്‍​ശ​ക​ര്‍ ബ​ഹ​ളം കൂ​ട്ടു​ക​യും ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ സിം​ഹ​ക്കൂ​ട്ടി​ന​ക​ത്തി​റ​ങ്ങി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൃ​ഗ​ശാ​ല സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ യു​വാ​വാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വീ​ഴ്ച​യി​ല്‍ പ​രി​ക്കേ​റ്റ ഇ​യാ​ളെ മൃ​ഗ​ശാ​ല അ​ധി​കൃ​ത​രും ജീ​വ​ന​ക്കാ​രും ചേ​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പരിക്ക് ഗുരുതരമല്ല.

Post A Comment: