ഭരണത്തിന്‍റെ തണലില്‍ ചുവപ്പ് ഭീകരതയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്ചെന്നൈ: കണ്ണൂരില്‍ ഭരണത്തിന്‍റെ തണലില്‍ ചുവപ്പ് ഭീകരതയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടക്കുന്ന 21~ാമത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഭരണത്തിന്‍റെ തണലില്‍ പൊലീസിനെ നോക്കുകുത്തിയാക്കി സിപിഎം അക്രമം നടത്തുകയാണ്. സിപിഎമ്മിന്‍റെ അക്രമ രാഷ്ട്രീയത്തിനെതിരേ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Post A Comment: