ബാത്ത് ടബ്ബില്‍ നിശ്ചല‍യായി കിടക്കുന്ന ശ്രീദേവിയെയാണ് ബോണി കണ്ടത്.

ദില്ലി: വിവാഹ ചടങ്ങുകള്‍ക്ക് ശേഷം മുംബൈയിലേക്ക് മടങ്ങിയ ഭര്‍ത്താവ് ബോണി കപൂര്‍ ശ്രീദേവിക്ക് ഒരു സര്‍പ്രൈസ് നല്‍കാനാണ് വീണ്ടും ദുബെയിലെത്തുന്നത്. ഹോട്ടല്‍ ജുമൈറ എമിറേറ്റ്സ് ടവറിലെത്തുമ്പോള്‍ സമയം 5:30. മുറിയില്‍ ശ്രീദേവി ഉറക്കത്തിലായിരുന്നു. വിളിച്ചുണര്‍ത്തിയ ശേഷം ഇരുവരും അല്‍പ്പനേരം സംസാരിച്ചിരുന്നു. തുടര്‍ന്ന് ഡിന്നറിനായി ബോണി ശ്രീദേവിയെ ക്ഷണിച്ചു. റെഡിയായി വരാനായി അവര്‍ ശുചിമുറിയിലേക്ക് പോയി. ബോണി കാത്തിരുന്നു സമയം കടന്നു പോയി. നേരം വൈകിയതോടെ ബോണി ശുചിമുറിയുടെ വാതില്‍ മുട്ടി വിളിച്ചെങ്കിലും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ തള്ളി തുറന്ന് അകത്ത് കയറി. ബാത്ത് ടബ്ബില്‍ നിശ്ചല‍യായി കിടക്കുന്ന ശ്രീദേവിയെയാണ് ബോണി കണ്ടത്. തുടര്‍ന്ന് ബോണി തന്‍റെ സുഹൃത്തിനെ ഫോണ്‍ ചെയ്യുകയും പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ശ്രീദേവിയുടെ കുടുംബം ഇത് വരെ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

Post A Comment: