ഡെസ്ഫോര്‍ 104-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്.


മേരിലാന്‍ഡ്: പുലിറ്റ്സര്‍ പുരസ്കാര ജേതാവായ ഫോട്ടോഗ്രാഫര്‍ മാക്സ് ഡെസ്ഫോര്‍ അന്തരിച്ചു. മേരിലാന്‍ഡിലെ സില്‍വര്‍ സ്പ്രിങ്ങിലെ സ്വവസതിയിലായിരുന്നു അന്ത്യം. എപി ഫോട്ടോഗ്രാഫറായ ഡെസ്ഫോര്‍ 104-ാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്.
ഡെസ്ഫോര്‍ എടുത്ത മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും ചിത്രങ്ങളാണ് ഇദ്ദേഹത്തെ ഇന്ത്യക്കാര്‍ക്കിടയില്‍ പരിചിതനാക്കിയത്. 1946 ജൂലൈ ആറിന് മുബൈയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ മഹാത്മാഗാന്ധിയും നെഹ്റുവും തമ്മില്‍ പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുന്ന രംഗം ചിത്രത്തിലൂടെ ഇദ്ദേഹം അവിസ്മരണീയമാക്കിയിരുന്നുPost A Comment: