ഇത്തരം സംഭവങ്ങളൊക്കെ നടക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കാശ്മീരിലെ കക്കാപ്പോരയില്‍ സൈനിക ക്യാംപിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ എം.പി രംഗത്തെത്തി. സൈനികരെ മരണത്തിന് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ ഗുരുതര കൃത്യവിലോപമാണ് കാട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പാക് ആക്രമണങ്ങളില്‍ നിന്നും ഇന്ത്യന്‍ സൈനികരെ രക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ഇത്തരം സംഭവങ്ങളൊക്കെ നടക്കുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാക് ആക്രമണങ്ങളില്‍ നിരവധി ഇന്ത്യാക്കാര്‍ക്ക് ജീവന്‍ നഷ്ടമായി. നമ്മുടെ പൗരന്മാര്‍ അപകടത്തിലാണ്. പാകിസ്ഥാന്‍ വെടിനിറുത്തല്‍ ലംഘനം തുടരുന്നത് മൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാണ്. എന്നാല്‍ ഇക്കാര്യങ്ങളില്‍ നമ്മുടെ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്നതാണ് ഇതിനേക്കാള്‍ കഷ്ടം. മോദി സര്‍ക്കാര്‍ വാഗ്ദ്ധാനം ചെയ്ത തിരിച്ചടി ഇപ്പോള്‍ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ജിക്കല്‍ സ്ട്രൈക്കിനെക്കുറിച്ച്‌ വീമ്ബ് പറയാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കാറുണ്ട്. എന്തെങ്കിലും നല്ല കാര്യം നടന്നാല്‍ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ മുന്നില്‍ കാണുന്ന കേന്ദ്രസര്‍ക്കാര്‍ മോശം കാര്യങ്ങള്‍ പറയുമ്ബോള്‍ മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 


അതിര്‍ത്തിയില്‍ പാക് ആക്രമണത്തില്‍ ഒരു ക്യാമ്പടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം സൈനിക ക്യാംപിന് നേരെയും ആക്രമണമുണ്ടായത്. കാശ്മീരിലെ രജൗരി, പൂഞ്ച് ജില്ലകളില്‍ ദിവസങ്ങളായി പാക് സൈന്യം, ഇന്ത്യന്‍ പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യം വച്ച്‌ ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ഇതില്‍ ഒരു കൗമാരക്കാരിക്കും സൈനികനും ഗുരുതര പരിക്കേറ്റു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ആട്ടോമാറ്റിക് തോക്കുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച്‌ പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്

Post A Comment: