ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ അസ്വാഭാവികതയില്ലെന്ന്​ ഫോറന്‍സിക്​ റിപ്പോര്‍ട്ട്.ദുബായ്: ബോളിവുഡ്​ താരം ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ അസ്വാഭാവികതയില്ലെന്ന്​ ഫോറന്‍സിക്​ റിപ്പോര്‍ട്ട്. ​ ശ്രീദേവിയുടെ മരണത്തിന്​ കാരണമായത് ഹൃദയാഘാതമാണെന്ന് ​ഫോറന്‍സിക്​ റിപ്പോര്‍ട്ട്​ വ്യക്തമാക്കുന്നു. ശ്രീദേവിയുടെ മൃതദേഹം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട്​ സ്വാഭാവികമായ നടപടികക്രമങ്ങള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്​. നടപടികള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്​ച വൈകീട്ട്​ തന്നെ ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിക്കുമെന്നാണ്​  സൂചന. ശനിയാഴ്​ച രാത്രി 11.30ന് യു.എ.ഇയില്‍ വെച്ചാണ് ​ ശ്രീദേവി അന്തരിച്ചത്​. ബന്ധുവായ മോഹിത് മര്‍വയുടെ വിവാഹവിരുന്നില്‍ പങ്കെടുക്കാന്‍ റാസല്‍ ഖൈമയിലെത്തിയതായിരുന്നു അവര്‍. മരിക്കുമ്പോള്‍ സമീപത്ത് മകള്‍ ഖുഷിയും ഭര്‍ത്താവ് ബോണി കപൂറും ഉണ്ടായിരുന്നു.

Post A Comment: