ബാബരി മസ്ജിദ് നിന്ന ഭൂമിയെ ചൊല്ലിയുള്ള അവകാശത്തര്‍ക്കത്തില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും.ദില്ലി: ബാബരി മസ്ജിദ് നിന്ന ഭൂമിയെ ചൊല്ലിയുള്ള അവകാശത്തര്‍ക്കത്തില്‍ സുപ്രിം കോടതി ഇന്ന് വാദം കേള്‍ക്കും. ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള കേസ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രത്യേകതാല്‍പ്പര്യമെടുത്താണ് സ്വന്തം ബെഞ്ചിലേക്ക് മാറ്റിയത്. ഭൂമി മൂന്നായി പകുത്ത് സുന്നി വഖഫ് ബോര്‍ഡിനും അവര്‍ക്കെതിരേ രാമക്ഷേത്രത്തിന് വേണ്ടി കേസ് നടത്തിയ നിര്‍മോഹി അഖാഡക്കും രാംലാല വിരാജ്മാനും തുല്യമായി വീതിക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്‍റെ വിധി. ഈ വിധിക്കെതിരേ മൂന്ന് കക്ഷികളും സംയുക്തമായി സമര്‍പ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്.

Post A Comment: