എഫ്ബിഐയുമായി അംഗം കുറിച്ച്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.വാഷിംഗ്ടണ്‍: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐയുമായി അംഗം കുറിച്ച്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസി‍ഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച എഫ്ബിഐ അന്വേഷണം പക്ഷപാതപരമാണെന്ന് കുറ്റപ്പെടുത്തി വൈറ്റ് ഹൗസ് ഉടന്‍ പ്രസ്താവനാക്കുറിപ്പിറക്കുമെന്നാണ് സൂചന. എഫ്ബിഐ അന്വേഷണം നടത്തുന്നത് മുന്‍വിധികളോടെയാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറഞ്ഞു. അതേസമയം, പ്രസിഡന്റ് എഫ്ബിഐയ്ക്കെതിരെ പരാതിക്കുറിപ്പിറക്കിയാല്‍ രാജിവയ്ക്കുമെന്ന് നിലവിലെ എഫ്ബിഐ ഡയറക്ടര്‍ സൂചന നല്‍കി.

Post A Comment: