അമിതഭാരം കുറക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്​.



അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാന്‍ ദൃഢനിശ്​ചയവും ക്ഷമയും ​വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല. നിങ്ങള്‍ ശരീരഭാരം കൂടുതലുള്ളവരാണെങ്കില്‍ പ്രഭാതങ്ങള്‍ ​ക്ലേശകരമായിരിക്കും. അമിതഭാരം കുറക്കാന്‍ പറ്റിയ ഏറ്റവും മികച്ച സമയം രാവിലെയാണ്​. തിളപ്പിച്ചാറിയ വെള്ളത്തില്‍ ഏതാനും തുള്ളി നാരങ്ങ നീര്​ കലര്‍ത്തി കുടിക്കാം. ശരീരത്തി​ന്‍റെ പോഷണ പ്രവര്‍ത്തനം നന്നായി ഉയരുമെന്ന്​ വിദഗ്​ദര്‍ അഭിപ്രായപ്പെടുന്നു. ശരീരത്തില്‍ നിന്ന്​ കൂടുതല്‍ ​കലോറി എരിഞ്ഞുപോയാല്‍ മാത്രമേ അമിതഭാരം കുറയാന്‍ സഹായകമാവുകയുള്ളൂ.

Post A Comment: