സ്വകാര്യ ബസ്സ് സരം നാളെ അവസാനിച്ചേക്കും. ഇനി ചര്‍ച്ച മുഖ്യമന്ത്രിയുമായി.



ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപെട്ട് സ്വകാര്യ ബസ്സുടമകള്‍ നടത്തി വരുന്ന സമരം നാളെ അവസാനിച്ചേക്കും. ഇന്ന് രാവിലെ ഗതാഗത മന്ത്രിയുമായി അനൗദ്ധ്യോഗിക ചര്‍ച്ച നടന്നെങ്കിലും ഇതില്‍ ഫലം കണ്ടില്ല. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണം എന്ന നിലപാടില്‍  നിന്നും ബസ്സുടമകള്‍ 8 രൂപ തന്നെ മതിയെന്ന നിലപാടിലേക്ക് എത്തിയിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്കില്‍ വര്‍ദ്ധനവ് വേണമെന്ന ആവശ്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വിദ്യാര്‍ഥികളുടെ നിരക്ക് മിനിമം രണ്ട് രൂപയാക്കണമെന്നും, വിദ്യാര്‍ഥികളുടെ യാത്രനിരക്ക് 25 ശതമാനത്തിലേക്കുയര്‍ത്തണമെന്നുമാണ് നിലവിലെ ആവശ്യം. എന്നാല്‍ വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് സംമ്പന്ധിച്ച് അന്തിമമായി തീരുമാനം പറയാന്‍ ഗതാഗത മന്ത്രിക്ക് കഴിയില്ലെന്നതിനാലാണ് വിഷയം മുഖ്യ മന്ത്രിക്കരികിലേക്ക് നീളുന്നത്. നാളെ കോഴിക്കോട് വെച്ച് ബസ്സ്ഉടമകളുടെ സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നാണ് അറിയുന്നത്. 2012 ല്‍ രാമചന്ത്രന്‍ കമ്മീഷന്‍ റിപ്പേര്‍ട്ട് അനുസരിച്ചുള്ള നിരക്ക് വിദ്യാര്‍ഥികള്‍ക്ക് ബാധകമാക്കണെന്നാണ് നിലവില്‍ ബസ്സുടമകളുടെ ആവശ്യം. ഇതില്‍ നേരിയ വിട്ടു വീഴ്ചക്കും തയ്യാറായേക്കും.
 വിദ്യാര്‍ഥികളുടെ യാത്ര നിരക്കില്‍ നേരിയ വിതിയാനം നടത്തി സമരം അവസാനിപ്പിക്കാനാകും സര്‍ക്കാരും ശ്രമിക്കുക. എന്നാല്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ വിദ്യാര്‍ഥി സംഘടനകള്‍ തെരുവിലിറങ്ങിയേക്കുമെന്ന ആശങ്കയും നിലവിലുണ്ട്.

Post A Comment: