ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള തന്നെ ബിജെപി സ്ഥാനാര്‍ഥിയാകും.



കോഴിക്കോട്: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള തന്നെ ബിജെപി സ്ഥാനാര്‍ഥിയാകും. കഴിഞ്ഞ തവണ മത്സരിച്ച ശ്രീധരന്‍പിള്ള കടുത്ത മത്സരമാണ് കാഴ്ചവച്ചത്. ഈ പശ്ചാത്തലത്തില്‍ മറ്റു സ്ഥാനാര്‍ഥികളെ പരിഗണിക്കേണ്ടതില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കുമ്മനം മത്സരിക്കുകയും പാര്‍ട്ടിക്കു കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടു കുറയുകയും ചെയ്താല്‍ അതു ക്ഷീണമാവുമെന്നാണ് ബിജെപി വിലയിരുത്തുന്നത്.

Post A Comment: