എ​ട്ട്​ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​പ​തോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ്


കോ​യ​മ്പ​ത്തൂ​ര്‍: ചെ​ന്നൈ ന​ഗ​ര​ത്തി​ലെ മ​ല​യാ​ളി ഗു​ണ്ടത്തല​വ​ന്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി ചൂ​ളൈ​മേ​ട്​ ബി​നു എ​ന്ന ബി​ന്നി പാ​പ്പ​ച്ച​ന്‍ തമിഴ്നാട് പൊലിസില്‍ കീഴടങ്ങി. പൊലീസിന്‍റെ കണ്ണുവെട്ടിച്ച്‌ രക്ഷപ്പെട്ട ഇയാളെ ക​ണ്ടാ​ലു​ട​ന്‍ വെ​ടി​വെ​ക്കാ​ന്‍ ത​മി​ഴ്​​നാ​ട്​ പൊ​ലീ​സ്​ ഉ​ത്ത​ര​വി​ട്ടിരുന്നു. ബി​നു ഉ​ള്‍​പ്പെ​ടെ മൂ​ന്ന്​ ഗു​ണ്ട​ക​ളെ​ തേ​ടി പൊ​ലീ​സ്​ കേ​ര​ള​ത്തി​ലേ​ക്കും ത​മി​ഴ്​​നാ​ട്ടി​ലെ സേ​ലം, കൃ​ഷ്​​ണ​ഗി​രി, വെ​ല്ലൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും പോയതിനിടെയാണ് ഇയാള്‍ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണര്‍ ഓഫിസില്‍ കീഴടങ്ങിയത്.
ചെ​ന്നൈ വ​ണ്ട​ലൂ​ര്‍- മി​ഞ്ചൂ​ര്‍ റോ​ഡി​ലെ മ​ല​യ​മ്ബാ​ക്ക​ത്ത്​ ലോ​റി​ഷെ​ഡി​ല്‍ ബി​നു​വി​​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പങ്കെ​ടു​ക്കാ​നെ​ത്തി​യ 75 ഗു​ണ്ട​ക​ളെ 50 അം​ഗ പൊ​ലീ​സ്​ സം​ഘം തോ​ക്കു​ചൂ​ണ്ടി പി​ടി​കൂ​ടി​യി​രു​ന്നു. എന്നാല്‍ ബി​നു ഉ​ള്‍​പ്പെ​ടെ ഇ​രു​പ​തി​ല​ധി​കം പേ​ര്‍ ര​ക്ഷ​പ്പെ​ട്ടു. ര​ണ്ട​ടി നീ​ള​മു​ള്ള വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ്​ ബി​നു പി​റ​ന്നാ​ള്‍ കേ​ക്ക്​ മു​റി​ച്ച​ത്. ചെ​ന്നൈ പ​ള്ളി​ക്ക​ര​ണ​യി​ല്‍ കൊ​ല​പാ​ത​ക​ക്കേ​സി​ലെ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ മ​ദ​നെ വാ​ഹ​ന​പ​രി​ശോ​ധ​ന​ക്കി​ടെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ്​ ബി​നു​വി​​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ന്​ ഗു​ണ്ട​ക​ള്‍ ഒ​ത്തു​ചേ​രു​ന്ന വി​വ​രം ല​ഭി​ച്ച​ത്.
1994ലാ​ണ്​ ഇ​യാ​ള്‍ ചെ​ന്നൈ​യി​ലെ​ത്തി​യ​ത്. ചെ​ന്നൈ, കാ​ഞ്ചി​പു​രം, തി​രു​വ​ള്ളൂ​ര്‍ ജി​ല്ല​ക​ളി​ലാ​യി എ​ട്ട്​ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​രു​പ​തോ​ളം ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ്. ​ചെ​ന്നൈ ചൂ​ളൈ​മേ​ട്​ വി​നാ​യ​ക​പു​രം മൂ​ര്‍​ത്തി​ന​ഗ​റി​ലാ​ണ്​ ബി​നു താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും അ​റി​വാ​യി​ട്ടു​ണ്ട്.

Post A Comment: