ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു.കായംകുളം: ദേശീയപാതയില്‍ കരീലക്കുളങ്ങര സ്പിന്നിംഗ് മില്ലിന് സമീപം ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹരിപ്പാട് താമലാക്കല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ക്കും ലോറിയില്‍ സഞ്ചരിച്ച മൂവാറ്റുപുഴ സ്വദേശി നൗഫലിനുമാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവറുടെ പരിക്കാണ് ഗുരുതരമായിട്ടുള്ളത്. രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ പൂര്‍ണമായും തകര്‍ന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Post A Comment: