എന്‍ഡിഎ ഗവണ്‍മെന്റിന്‍റെ അവസാന ബജറ്റിനെ രൂക്ഷമായി പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി.ദില്ലി: ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഇന്നലെ അവതരിപ്പിച്ച എന്‍ഡിഎ ഗവണ്‍മെന്റിന്‍റെ അവസാന ബജറ്റിനെ രൂക്ഷമായി പരിഹസിച്ച്‌ രാഹുല്‍ ഗാന്ധി. മോദി ഗവണ്‍മെന്റിന്‍റെ ഈ ബജറ്റ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ളതാണെന്നും നാലു വര്‍ഷം കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പഴയപടി നിലനില്‍ക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ഭരണത്തില്‍ നിന്നിറങ്ങാന്‍ ഒരു വര്‍ഷം കൂടിയല്ലേയുള്ളൂ ഇതുവരെ സേവിച്ചതിന് നന്ദി, രാഹുല്‍ ഗാന്ധി പറഞ്ഞു. 'എല്ലാ മേഖലയിലുള്ള ജനങ്ങള്‍ക്കും നിരാശ മാത്രം നല്‍കുന്ന ബജറ്റാണ് ഇത്. നാല് വര്‍ഷം കഴിഞ്ഞ് കര്‍ഷകര്‍ക്ക് നല്ല വില നല്‍കുമെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. നാല് വര്‍ഷം പിന്നിട്ട് ക്ഷേമ പദ്ധതികള്‍ക്ക് ബജറ്റുമായി യാതൊരു ബന്ധവുമില്ല. നാല് വര്‍ഷം കഴിഞ്ഞ് യുവജനങ്ങള്‍ക്ക് ജോലിയില്ല. ഭരണത്തില്‍ നിന്നിറങ്ങാന്‍ ഒരു വര്‍ഷമല്ലേ ബാക്കിയുള്ളൂ, നന്ദിയുണ്ട്'. തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് രാഹുല്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ചത്.

Post A Comment: