വിദേശവനിതയെ പീഡിപ്പിച്ച വൈദികനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.കോട്ടയം: വിദേശവനിതയെ പീഡിപ്പിച്ച വൈദികനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പാലാ രൂപതയ്ക്ക് കീഴിലെ കല്ലറ പെരുന്തുരുത്ത് സെന്റ് മാത്യൂസ് പള്ളി വികാരി തോമസ് താന്നി നില്‍ക്കുംതടത്തിലിനെയാണ് പൊലീസ് തിരയുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വിദേശ വനിതയെ കേരളത്തിലെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് വൈദികനെതിരായ പരാതി. കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലാണ് വിദേശ വനിത പരാതി നല്‍കിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പൊലിസ് ഇന്ന് രാവിലെ കേസെടുത്തു. ഇതോടെയാണ് വൈദികന്‍ ഒളിവില്‍ പോയത്. നൈജീരിയക്കാരായ ചിലരും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിയാണ് തോമസ് താന്നിനില്‍ക്കും തടത്തില്‍. ഇയാളെ പിടികൂടാനായി പൊലീസ് ശ്രമം തുടരുകയാണ്. കേസ് ഒതുക്കാന്‍ ഉന്നത തല ഇടപെടലുകള്‍ നടന്നെന്നും സഭയുടെ അറിവോടെയാണ് വൈദികന്‍ മുങ്ങിയതെന്നും ആരോപണമുണ്ട്.

Post A Comment: