ത്രിപുരയില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടി പിഴുതെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

അഗര്‍ത്തല: ത്രിപുരയില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെങ്കൊടി പിഴുതെറിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി അധികാരത്തിലേറിയാല്‍ സംസ്ഥാനത്ത് വികസനം കൊണ്ടുവരുമെന്നും മോദി വ്യക്തമാക്കി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബി.ജെ.പി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. ത്രിപുര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിക്കും. ത്രിപുരക്കാര്‍ നല്‍കുന്ന സ്നേഹത്തിന് വികസനത്തിലൂടെ മറുപടി നല്‍കും. വികസനത്തിന്‍റെ കൊടുമുടിയില്‍ സംസ്ഥാനത്തെ എത്തിക്കുമെന്നും മോദി വ്യക്തമാക്കി.

Post A Comment: