ശരിക്കും കാലമാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത്. അതൊരിക്കലും ഇപ്പോള്‍ എടുത്തു ചാടി തീരുമാനിക്കാന്‍ പറ്റുന്നതല്ല''


ചെന്നൈ; തിരഞ്ഞെടുപ്പിനെ നേരിടാന്‍ രജനീകാന്തുമായി കൈകോര്‍ക്കണമോ എന്ന കാര്യം ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്ന് സൂപ്പര്‍ താരം കമലഹാസന്‍. രാഷ്ട്രീയത്തിലേക്ക് ഉടന്‍ പ്രവേശിക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കി കമല്‍ രംഗത്തെത്തിയത്. രജനീകാന്ത് നേരത്തെ തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരുന്നു.

തങ്ങള്‍ ഇരുവരും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമോ എന്നതുമായി ബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഈ വിഷയത്തില്‍ രജനി ആദ്യം നിലപാട് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ''കൈകോര്‍ക്കുമോ എന്ന ചോദ്യത്തിന് കാലം മറുപടി തരുമെന്നായിരുന്നു രജനി സാര്‍ പറഞ്ഞത്. ആ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ശരിക്കും കാലമാണ് ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത്. അതൊരിക്കലും ഇപ്പോള്‍ എടുത്തു ചാടി തീരുമാനിക്കാന്‍ പറ്റുന്നതല്ല''- ആനന്ദവികടന്‍ മാസികയില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. 

Post A Comment: