ത്രിപുരയിലെ വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: ത്രിപുരയില്‍ ഇടതു മുന്നണിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളി ഭാഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഫെയ്സ്ബുക് പോസ്റ്റ്. ത്രിപുരയിലെ വോട്ടര്‍മാര്‍ ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക് പോസ്റ്റില്‍ കുറിച്ചു. മണിക് സര്‍ക്കാറിന്‍റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ ത്രിപുരയുടെ സമഗ്രവികസനം സാധ്യമാക്കുന്ന പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കി. എല്ലാ വിഭാഗം ജനങ്ങളും ഒരുമയോടെ ജീവിക്കുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ത്രിപുര ദേശീയത പ്രസംഗിക്കുന്ന ബിജെപി വിഘടനവാദികളുമായി ചേരുന്നതിനാണ് ത്രിപുര സാക്ഷിയാവുന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത ആക്രമണം നടത്തുകയാണ്.

Post A Comment: