ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന വിരണ്ടു.കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടിനിടെ ആന വിരണ്ടു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. കൂട്ടാനയുടെ കൊമ്പ് തട്ടിയതോടെയാണ് ഗണപതി ഇടഞ്ഞത്. ആനയുടെ പുറത്തിരുന്ന ആളെ ഇറക്കാന്‍ ആന കൂട്ടാക്കിയില്ല. പിന്നീട് ക്ഷേത്രത്തിന്‍റെ സമീപത്തെ ഗോപുരത്തിന്‍റെ മുകളില്‍ കയറിയ നാട്ടുകാര്‍ വടംകെട്ടി ഇയാളെ വലിച്ച്‌ കയറ്റി രക്ഷിക്കുകയായിരുന്നു. ഈ സമയത്ത് ക്ഷേത്രത്തില്‍ ആളുകള്‍ കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ആന വിരണ്ടതിനെത്തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ക്ക് പരിക്കേറ്റു. ഒരു മണിക്കൂറിന് ശേഷം ആനയെ തളച്ചു.

Post A Comment: