ഹ്രസ്വദൂര മിസൈലുകളടക്കമുള്ള ആയുധങ്ങള്‍ വികസിപ്പിക്കുന്നുവെന്നാണ് ആരോപണംവാഷിങ്ടണ്‍:  പാകിസ്താന്‍ പുതിയ തരത്തിലുള്ള ആണവായുധങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന ആരോപണവുമായി യു.എസ്. ഹ്രസ്വദൂര മിസൈലുകളടക്കമുള്ള ആയുധങ്ങള്‍ വികസിപ്പിക്കുന്നുവെന്നാണ് ആരോപണം. ഇന്ത്യയില്‍ സൈനിക ക്യാംപിനു നേരെ പാക് ഭീകരര്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് യു.എസിന്‍റെ ആരോപണം. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ആരോപണമുന്നയിക്കുന്നത്. അമേരിക്ക പല തവണ മുന്നറിയിപ്പു നല്‍കിയിട്ടും പാകിസ്താന്‍ ഭീകരരുമായുള്ള ബന്ധം തുടരുകയാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ലശ്കര്‍ ഇ ത്വയ്യിബ അടക്കമുള്ള സംഘടനകള്‍ക്ക് പാകിസ്താന്‍ താവളമൊരുക്കുകയാണെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. ഉത്തരകൊറിയയുടെ ആണവായുധക്കുറിച്ചും റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നുണ്ട്. ഉത്തരകൊറിയയുടെ നശീകരണ സ്വഭാവമുള്ള ആയുധങ്ങള്‍ അമേരിക്കക്ക് ഭീഷണി ഉയര്‍ത്തുമെന്നാണ് റിപ്പോട്ടില്‍ പറയുന്നത്.


Post A Comment: