എന്‍ഡിഎ നേതാക്കളും ഐകൃദാര്‍ഢ്യം അറിയിച്ച്‌ ഉപവാസത്തില്‍ പങ്കെടുക്കും.തിരുവനന്തപുരം: അട്ടപ്പാടിയില്‍ യുവാവിന് മര്‍ദിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ഇന്ന് സെക്രട്ടറിയേറ്റിനു മുന്നില്‍ ഉപവസിക്കും. മധുവിന്‍റെ മരണത്തില്‍ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് ആരോപിച്ചു കൊണ്ടുള്ള 24 മണിക്കൂര്‍ ഉപവാസം രാവിലെ പത്തരയക്ക് ആരംഭിക്കും. മധുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക, ആദിവാസികള്‍ക്ക് അനുവദിച്ച ഫണ്ടുകളെ സംബന്ധിച്ച്‌ ധവള പത്രം ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസം. എന്‍ഡിഎ നേതാക്കളും ഐകൃദാര്‍ഢ്യം അറിയിച്ച്‌ ഉപവാസത്തില്‍ പങ്കെടുക്കും.

Post A Comment: