തെയിംസ് നദിക്കരികില്‍ ജോര്‍ജ്ജ് വി ഡോക്കില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്



ലണ്ടന്‍: രണ്ടാം ലോക മഹായുദ്ധത്തിലെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ലണ്ടന്‍ സിറ്റി വിമാനത്താവളം അടച്ചിട്ടു. വിമാനത്താവളത്തിനടുത്തെ തെയിംസ് നദിക്കരികില്‍ ജോര്‍ജ്ജ് വി ഡോക്കില്‍ നിന്നാണ് ബോംബ് കണ്ടെടുത്തത്. ഇവിടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനിടെയാണ് ബോംബ് ലഭിച്ചത്. രണ്ടു ബോംബുകളാണ് കണ്ടെടുത്തത്. ബോംബ് നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടീഷ് റോയല്‍ നേവി. ബോംബ് കണ്ടെടുത്ത സ്ഥലത്ത് നിന്ന് 234 അടി അകലത്തുള്ള ജനങ്ങളെ പൊലിസ് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായിട്ടാണ് വിമാനത്താവളവും അടച്ചിട്ടത്. തിങ്കളാഴ്ച യാത്ര ചെയ്യാന്‍ ടിക്കറ്റ് എടുത്തവരോട് അവരവരുടെ എയര്‍ലൈനുമായി ബന്ധപ്പെടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  17 മണിക്കൂറിന് ശേഷം വിമാനത്താവളം തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇങ്ങോട്ടേക്കുള്ള റോഡുകളും അടച്ചിട്ടിരിക്കുകയാണ്.

Post A Comment: