ആവി പിടിയ്ക്കുന്നതിലൂടെ മുഖത്തെ രക്തയോട്ടം വര്‍ദ്ധിക്കുന്നു

മുഖചര്‍മം വൃത്തിയാക്കി വയ്ക്കുന്നതിനും വരള്‍ച്ച മാറുന്നതിനും ഏറ്റവും പറ്റിയ വഴിയാണ് ആവി പിടിക്കുന്നത്. മുഖത്തെ സുഷിരങ്ങള്‍ തുറന്ന് ചര്‍മത്തിന് ആവശ്യമായ ഓക്സിജന്‍ ലഭിക്കുവാനും പറ്റിയ വഴിയാണിത്. ആവി പിടിയ്ക്കുന്നതിലൂടെ മുഖത്തെ രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഇത് വഴി ഫേഷ്യല്‍ ടിഷ്യുവിലേക്ക് ധാരാളം ഓക്സിജനും ന്യൂട്രിയന്‍സും കടക്കുന്നു. ഇത് മുഖത്തിന്‍റെ നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആവി പിടിക്കുമ്പോള്‍ മുഖം വിയര്‍ക്കുന്നതിന്‍റെ ഫലമായി മുഖത്തെ അഴുക്കും മറ്റും ഇല്ലാതാവുന്നു. ക്ലെന്‍സിങ് മില്‍ക്ക് ഉപയോഗിച്ച്‌ നീക്കാനാവാത്ത അഴുക്ക് പോലും ആവി പിടിക്കുന്നതിലൂടെ ഇല്ലാതാവുന്നു. മുഖക്കുരുവിനെ തുരത്താനും ആവി പിടിയ്ക്കുന്നത് നല്ലതാണ്. ആവി പിടിച്ച്‌കഴിഞ്ഞിതിനു ശേഷം ഐസ്ക്യൂബ് ഉപയോഗിച്ച്‌ മുഖക്കുരുവിനെ ഇല്ലാതാക്കാം. എങ്ങനെ ആവി പിടിയ്ക്കണം എന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി. ആവി പിടക്കുവാന്‍ സ്റ്റീമര്‍ തന്നെ വേണമെന്നില്ല. അധികം വാവട്ടമില്ലാത്ത പാത്രത്തില്‍ വെള്ളം തിളപ്പിച്ചാലും മതി. മുഖത്ത് ആദ്യം ക്ലെന്‍സര്‍ പുരട്ടണം. പാല്‍, തൈര് എന്നിവ പഞ്ഞിയില്‍ മുക്കി മുഖത്തു തേച്ചാലും മതി. തലയിലൂടെ കട്ടി കൂടിയ തുണി മൂടിയിട്ട് ആവി മുഖത്തു കൊള്ളിക്കണം. ആവി പുറത്തുപോകാതിരിക്കാനാണ് തുണി കൊണ്ടു മൂടുന്നത്. ആവി പിടിക്കാനുള്ള വെള്ളത്തില്‍ നാരങ്ങാനീരോ പനിരീരോ സുഗന്ധമുള്ള ഏതെങ്കിലും എണ്ണകളോ ചേര്‍ക്കാം. മുഖം നല്ലപോലെ

വിയര്‍ത്തൊഴുകുന്നതു വരെ ആവി പിടിക്കണം. പീന്നീട് തണുത്ത വെള്ളത്തില്‍ മുഖം കഴുകി ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം. ആഴ്ചയില്‍ ഒരിക്കല്‍ ആവി പിടിക്കുന്നത് ആരോഗ്യമുള്ള ചര്‍മത്തിന് നല്ലതാണ്.
മുഖം വൃത്തിയായി കഴുകുക
ആവി പിടിയ്ക്കുന്നതിനു മുന്‍പ് മുഖം വൃത്തിയായി കഴുകേണ്ടത് അത്യാവശ്യമാണ്. കാരണം മേക്കപ്പ് പൂര്‍ണമായും നീക്കിയെങ്കില്‍

മാത്രമേ അഴുക്കും ഇല്ലാതാവുകയുള്ളൂ.

വെള്ളത്തിലെ കൂട്ടുകള്‍

ആര്യവേപ്പ്, തുളസി, നാരകത്തിന്‍റെ ഇല എന്നിവ ആവി പിടിയ്ക്കുന്ന വെള്ളത്തില്‍ ഇടുന്നത് വളരെ നല്ലതാണ്.

അകലം പാലിയ്ക്കുക

ആവി പിടിയ്ക്കുന്നതില്‍ നിന്നും കൃത്യമായ അകലം പാലിക്കണം. അല്ലാത്ത പക്ഷം മുഖം പൊള്ളിപ്പോയി വിപരീത ഫലം ഉണ്ടാവാനിടയുണ്ട്.

സമയം

ആവി പിടിക്കാന്‍ അഞ്ച് മുതല്‍ 10 മിനിട്ടു വരെയാണ് സമയം അനുവദിക്കേണ്ടത്. ഇതില്‍ കൂടുതല്‍ സമയം ചെയ്യുമ്പോഴും വിപരീത ഫലമായിരിക്കും ഉണ്ടാവുക.

മാസത്തില്‍ രണ്ടു പ്രാവശ്യം

മാസത്തില്‍ രണ്ടു തവണ മാത്രം ആവി പിടിയ്ക്കാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം മുഖം വരണ്ട് ചര്‍മ്മം വിണ്ടു കീറാനും കാരണമാകും

Post A Comment: