ഷുഹൈബിന്‍റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നുതിരുവനന്തപുരം: ഷുഹൈബ് വധത്തിന് പിന്നില്‍ സിപിഐഎമ്മിന്‍റെ രാഷ്ട്രീയ വൈരാഗ്യമെന്ന് എഫ്‌ഐആര്‍. കേസുമായി ബന്ധപ്പെട്ട് മുപ്പതിലധികം പേരെ പൊലീസ് ചോദ്യം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ആയിരുന്ന ഷുഹൈബിന്‍റെ കൊലപാതകം കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. ഷുഹൈബിന്‍റെ ശരീരത്തില്‍ 37 വെട്ടുണ്ടായിരുന്നു. ഇരുകാലുകള്‍ക്കും ആഴത്തില്‍ വെട്ടേറ്റ ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ്(36), പള്ളിപ്പറമ്പത്ത് നൗഷാദ്(28) എന്നിവര്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. ദൃക്സാക്ഷികള്‍ നല്‍കിയ വിവരമനുസരിച്ച്‌ നാലാളുടെ പേരില്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ സി.പി.ഐ.എം. പ്രവര്‍ത്തകരാണെന്ന് കരുതുന്നതായി മട്ടന്നൂര്‍ സി.ഐ. എ.വി.ജോണ്‍ പറഞ്ഞു.

Post A Comment: