ഇന്ത്യന്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്നു വീണു രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു.ഗുവാഹത്തി: അസമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ചെറുവിമാനം തകര്‍ന്നു വീണു രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. അസമിലെ ജോര്‍ഹട്ട് മേഖലയിലാണു സംഭവം. പറന്നുയര്‍ന്ന് ഏതാനും സമയത്തിനകം തകര്‍ന്നു വീഴുകയായിരുന്നു. രണ്ടു പേര്‍ക്കു സഞ്ചരിക്കാന്‍ കഴിയുന്ന വിമാനമാണു തകര്‍ന്നത്. പ്രതിരോധ, വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന അറിയിച്ചു. സാങ്കേതിക കാരണങ്ങളാണ് തകരാര്‍ സംഭവിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post A Comment: