സി​റി​യ​യി​ലെ വി​മ​ത മേ​ഖ​ല​യി​ലു​ണ്ടാ​യ വ്യോമാക്രമണം


ഡ​മാ​സ്ക്ക​സ്: സി​റി​യ​യി​ലെ വി​മ​ത മേ​ഖ​ല​യി​ലു​ണ്ടാ​യ വ്യോമാക്രമണം. ആക്രമണത്തില്‍ ഭൂ​ഗ​ര്‍​ഭ ആ​ശു​പ​ത്രി​പൂര്‍ണ്ണമായും തകര്‍ന്നു. മ​ധ്യ​സി​റി​യ​യി​ല്‍ ഹ​മാ പ്ര​വി​ശ്യ​യില്‍ അ​റു​പ​ത് അ​ടി താ​ഴ്ച​യി​ല്‍ നിര്‍മ്മിച്ചിരുന്ന ആ​ശു​പ​ത്രി​യാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്. ഹ​മാ പ്ര​വി​ശ്യ​യി​ലെ ഈ ആശുപത്രി സി​റി​യ​യി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ആ​ശു​പ​ത്രി​യെ​ന്നാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. എന്നാല്‍ ആക്രമണത്തില്‍ ആളപായങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആ​ശു​പ​ത്രി​യി​ല്‍ അ​ഞ്ച് മി​സൈ​ലു​ക​ളാ​ണ് പ​തി​ച്ച​ത്. ബ​ങ്ക​റു​ക​ള്‍ ത​ക​ര്‍​ക്കാ​ന്‍ ക​ഴി​വു​ള്ള മി​സൈ​ലു​ക​ളാ​ണ് ആക്രമണത്തിന് ഉപയോഗിച്ചത്.  ആശുപത്രിയില്‍ നിന്ന് രോ​ഗി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി മാറ്റിപ്പാര്‍പ്പിച്ചു.

Post A Comment: