വളര്‍ത്തുനായയുടെ കടിയേറ്റ് സമീപ പ്രദേശത്തെ പിഞ്ചു കുട്ടിയടക്കം പതിനൊന്നു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി.മരട്: വളര്‍ത്തുനായയുടെ കടിയേറ്റ് സമീപ പ്രദേശത്തെ പിഞ്ചു കുട്ടിയടക്കം പതിനൊന്നു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പേട്ട ഗാന്ധി സ്ക്വയറിന് സമീപം ജവഹര്‍ റോഡിലെ വേലായുധന്‍ എന്നയാളുടെ വളര്‍ത്തുനായയാണ് യാതൊരു പ്രകോപനവും കൂടാതെ അക്രമിച്ചത്. റോഡില്‍ സഞ്ചരിച്ചിരുന്നവരെയും,കൂടാതെ വീട്ടില്‍ കയറി നഴ്സറി വിദ്യാര്‍ത്ഥിയൂ മടക്കം പതിനൊന്ന് പേരെയുമാണ് കടിച്ചത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് സംഭവം. കളത്തി പറമ്പില്‍ വിശ്വംഭരന്‍റെ രണ്ടു കോഴികളെ ആക്രമിച്ചു കൊന്നു കൊണ്ടാണ് നായയുടെ പാരാക്രമം ആരംഭിച്ചത്. വീടുകളില്‍ നിന്നും വേസ്റ്റ് എടുക്കാന്‍ വന്ന പൊടി സാബു എന്നയാളെ ഓടിച്ചിട്ടു കടിക്കുകയും, പിന്നീട് വഴിയില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയുമായിരുന്നു. അവിടെനിന്നും കിഴക്കോട്ടു നീങ്ങി അയ്യങ്കാളി റോഡില്‍ കയറിയാണ് - നഴ്സറി വിദ്യാര്‍ഥി നാലു വയസ്സ്കാരിയായ സിത്താരയെ വീട്ടില്‍ കയറി ആക്രമിച്ചത്. മൂകയും,ബദിരയുമായ റെനിയാണ് സിത്താരയുടെ മാതാവ്. പാടച്ചിറ മനോജ് ആണ് പിതാവ്. ഇവരുടെ മൂത്ത മകന്‍ ഏഴു വയസ് കാരനായ സിദ്ധാര്‍ത്ഥന്‍ നിലവിളിച്ചു ഓടിയതിനാല്‍ കടി യേല്‍ക്കാതെ രക്ഷപെട്ടു. ചിറക്കത്തറ കുമാരന്‍റെ ഭാര്യ കൗസല്യയുടെ മാറിടത്തിലാണ് ആക്രമിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ കീനാം പുറം വീട്ടില്‍ ശശി(49)ഭഗവതിപറമ്പില്‍ മഹേഷ് (32 ),ബ്ലായിത്തറ അഖില്‍ (22),കളത്തി പറമ്പില്‍ സംഗീത(35), ഇഞ്ചക്കല്‍ സുഭാഷ് (52), രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെയെല്ലാം പേ വിഷബാദയ്ക്കുള്ള കുത്തി വെയ്പ്പ്നടത്തി പറഞ്ഞയക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ മരട് പോലീസും,കൊച്ചി നഗരസഭയുടെ ആ നിമല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരുമെത്തി കടിച്ച നായയുള്‍പ്പെടെ മറ്റു മുന്നു നായകളേയും പിടിച്ചു കൊണ്ടുപോവുകയും ചെയ്തു. മരട് പ്രദേശത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും നായ്ക്കളുടെ ശല്യം ഏറി വരുന്നു എന്ന സുചനയാണിത്.

Post A Comment: