വിവാഹത്തലേന്ന് വരനെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍: വിവാഹത്തലേന്ന് വരനെ പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ പാനൂരിലാണ് സംഭവം. പതിനേഴ് വയസുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയെ നഗ്നചിത്രം കാട്ടി പീഡിപ്പിച്ചുവെന്ന് കേസിലാണ് യുവാവ് അറസ്റ്റിലായത്. ഇതോടെ ഇന്ന് നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന് യുവാവിനെതിരേ പരാതി കിട്ടിയതോടെ കൊളവല്ലൂര്‍ പോലീസ് അന്വേഷിച്ച്‌ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രദേശവാസിയായ യുവതിയുമായി യുവാവിന്‍റെ വിവാഹം ഇന്ന് നടക്കേണ്ടിയിരുന്നതാണ്. പോക്സോ വകുപ്പ് പ്രകാരമാണ് യുവാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Post A Comment: