സമരം ചെയ്യുന്ന നഴ്സുമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

തിരുവനന്തപുരം: സമരം ചെയ്യുന്ന നഴ്സുമാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. തൊഴില്‍ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ചര്‍ച്ച നടത്താനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സമരത്തിന്‍റെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് രോഗികളാണെന്ന് മാനേജ്മെന്‍റും സമരക്കാരും ഓര്‍മിക്കണമെന്നും കെ.കെ.ശൈലജ വ്യക്തമാക്കി. സമരക്കാരുമായി തൊഴില്‍മന്ത്രി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.

Post A Comment: