മുന്‍ ധനകാര്യമന്ത്രിയുടെ മകന്‍ അറസ്റ്റില്‍.


ചെന്നൈ: ഐഎഎക്സ് മീഡിയാ പണമിടപാട് കേസില്‍ മുന്‍ ധനകാര്യമന്ത്രി പി.ചിതംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തിവച്ച് ഇന്നു രാവിലെയാണ് സിബിഐ കാത്തിയെ അറസ്റ്റു ചെയ്തത്.
അനധികൃതമായ 305 കോടിയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ കാര്‍ത്തി ഐഎഎക്സ് മീഡിയക്ക് ഒത്താശ ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്.
അതേസമയം പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണിയുടെ ഉടമസ്ഥതയിലായിരുന്ന ഐഎന്‍എക്സ് മീഡിയയിലെ ഓഡിറ്റര്‍ സുഹൃത്താണെന്നും കമ്പനിയിലെ മറ്റാരെയും പരിചയമില്ലെന്നും നേരത്തെ കാര്‍ത്തി ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. ചിദംബരത്തിന്‍റെയും കാര്‍ത്തിയുടെയും നുങ്കംപാക്കത്തെ വീട് ഉള്‍പ്പെടെ 16 ഇടങ്ങളില്‍ സിബിഐ ഇത് സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു.
കാത്തിയുടെ ഓഡിറ്റ ഭാസ്കര രാമനെ ഡഹിയിഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Post A Comment: