ശുദ്ധമായ വെളിച്ചെണ്ണ കാച്ചി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നതു താരനകറ്റും.നന്നായി പഴുത്ത പാളയം കോടന്‍ പഴം അരച്ചു തലയില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കുളിച്ചാല്‍ താരന്‍ ഇല്ലാതാക്കാം.  ആവണക്കെണ്ണയില്‍ ചെമ്പരത്തിപ്പൂവിട്ട് വെയിലത്തു വച്ചുണക്കിയ ശേഷം ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുന്നതു താരനകറ്റും. ചുവന്നുള്ളി അരിഞ്ഞിട്ടു കുറുക്കിയ വെളിച്ചെണ്ണ തലയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം കഞ്ഞിവെള്ളത്തില്‍ കഴുകിയാല്‍ താരനകലും.

Post A Comment: