നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടലുകള്‍ തുടരും.


വാഷിങ്ടണ്‍: പാകിസ്താന്‍റെ പിന്തുണയോടെ തീവ്രവാദി വിഭാഗങ്ങള്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്നത് തുടരുമെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സുന്‍ജുവാന്‍ ആക്രമണത്തിനു പിന്നാലെയാണ് മുന്നറിയിപ്പുമായി യു.എസ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം ആക്രമണങ്ങള്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും യു.എസ് രഹസ്യാന്വേഷണ വിഭാഗം തലവന്‍ ഡാന്‍ കോട്‌സ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കൂടുതല്‍ സംഘര്‍ഷഭരിതമായിത്തന്നെ തുടരും. നിയന്ത്രണ രേഖയില്‍ ഏറ്റുമുട്ടലുകള്‍ തുടരും. ഇന്ത്യയില്‍ കൂടുതല്‍ ശക്തമായ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടായേക്കും, ഡാന്‍ കോട്‌സ് പറഞ്ഞു. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യയിലും അഫ്ഗാനിസ്താനിലും നടത്തുന്ന ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതും തയ്യാറെടുക്കുന്നതും പാകിസ്താനിലെ സുരക്ഷിതമായ കേന്ദ്രങ്ങളില്‍ വെച്ചാണ്. ഇരു രാജ്യങ്ങളിലും കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്നും കോട്‌സ് മുന്നറിയിപ്പു നല്‍കി.

Post A Comment: