രുചിയൂറും ചെമ്മീന്‍ പത്തിരി തയ്യാറാക്കുന്ന വിധം.ചേരുവകള്‍:


പൊരിച്ച ചെമ്മീന്‍: 500 ഗ്രാം
ഇഞ്ചി അരച്ചത്: ഒരു ടീസ്പൂണ്‍
 
വെളുത്തുള്ളി അരച്ചത്: രണ്ട് ടീസ്പൂണ്‍
വലിയ ഉള്ളി: മൂന്ന്
പച്ചമുളക്: ആറ്
മുളകുപൊടി: 12 ടീസ്പൂണ്‍
മഞ്ഞള്‍പൊടി: ഒരു നുള്ള്
 
പെരുഞ്ചീരകം പൊടിച്ചത്: ഒരു നുള്ള്
 
മല്ലിയില, കറിവേപ്പില: ചെറുതായി അരിഞ്ഞത്- ആവശ്യത്തിന്
തേങ്ങ : 12 കപ്പ് വറുത്തത്
വെളിച്ചെണ്ണ: അഞ്ച് ടേബിള്‍സ്പൂണ്‍
വറുത്ത അരിപ്പൊടി: മൂന്ന് കപ്പ്
ഉപ്പ്: ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ചെമ്മീന്‍ നന്നായി കഴുകി മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പൊരിച്ചെടുക്കുക. ചുവട് കട്ടിയുള്ള ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള, പച്ചമുളക് എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക. ഇതിലേക്കു വെളുത്തുള്ളി, ഇഞ്ചി അരച്ചത് ചേര്‍ത്തിളക്കി, പൊരിച്ചുവച്ച ചെമ്മീന്‍ ചേര്‍ത്ത് വഴറ്റിയെടുക്കുക. ശേഷം പെരുഞ്ചീരകപ്പൊടിയും തേങ്ങ വറുത്തതും ചേര്‍ത്ത് വഴറ്റി കറിവേപ്പില മല്ലിയില ഇട്ട് മാറ്റിവയ്ക്കുക.
അരിപ്പൊടി ചൂടുവെള്ളമുപയോഗിച്ചു കുഴച്ചു മാവാക്കിയെടുക്കുക(ഉപ്പു ചേര്‍ക്കുക). ഇത് ഒരു പൂരിയുടെ വലുപ്പത്തില്‍ പരത്തി അതില്‍ കുറച്ചു ചെമ്മീന്‍ മസാല വച്ച് അതേ വലുപ്പത്തില്‍ ഒരു പത്തിരിയും കൂടെ അതിനു മുകളില്‍ വച്ച് ഒട്ടിക്കുക. ഈ പത്തിരികള്‍ ഇഡ്ഡലിച്ചെമ്പില്‍ വച്ച് ആവി കയറ്റി വേവിച്ചെടുക്കുക. വലിയ ഒരൊറ്റപ്പത്തിരിയായും ഉണ്ടാക്കാം.

Post A Comment: