ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശുഹൈബ് വധത്തില്‍ അടിയന്തര പ്രമേയത്തിന്‍റെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സഭയില്‍ ഉന്നയിച്ചത്. രാവിലെ ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ശുഹൈബ് വധക്കേസിലെ പ്രതികളും പി.ജയരാജനും ഒന്നിച്ച്‌ നില്‍ക്കുന്ന ചിത്രം ഉയര്‍ത്തി പ്രതിഷേധം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള നിര്‍ത്തിവച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം.

Post A Comment: