കെഎസ്ആർടിസി എംഡി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി.

കൊച്ചി: കെഎസ്ആർടിസി എംഡി നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. തൊടുപുഴയിൽ ബസ് ടെർമിനൽ നിർമ്മിച്ച് നൽകിയിട്ട്  കരാർ തുക നൽകിയില്ലെന്നാരോപ്പിച്ച് സ്വകാര്യ കമ്പനി നല്‍കിയ ഹർജിയിന്മേലാണ് ഹൈകോടതിയുടെ ഉത്തരവ്.
പണം നല്‍കി ഇടപാട് തീര്‍പ്പാക്കണമെന്നു ഹൈക്കോടതി ഒരു വര്‍ഷം മുന്‍പ് നിര്‍ദേശിച്ചിരുന്നെങ്കിലും അത് നടപ്പായില്ല. തുടര്‍ന്നാണ്‌ കമ്പനി ഹര്‍ജി സമര്‍പ്പിച്ചത്.  അതിന്മേലാണ് എംഡി നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Post A Comment: