കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പു​ര​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ വീ​ണ്ടും ഭീ​ക​രാ​ക്ര​മ​ണം. കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പു​ര​യി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സൈ​ന്യ​വും ഭീ​ക​ര​രും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ല്‍ ഇ​പ്പോ​ഴും തു​ട​രു​കാണ്. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞാ​യ​റാ​ഴ്ച കാ​ഷ്മീ​രി​ല്‍ ര​ണ്ടു പോ​ലീ​സ് പോ​സ്റ്റു​ക​ള്‍​ക്കു നേ​ര്‍​ക്കു ഭീ​ക​ര​ര്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ര​ണ്ടു പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ച​രാ​രേ ഷ​രീ​ഫ് തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​ത്തി​നു സ​മീ​പ​വും ഹൂ​റി​യ​ത്ത് നേ​താ​വി​ന്‍റെ വ​സ​തി​ക്കു വെ​ളി​യി​ലു​മാ​ണു പോ​ലീ​സു​കാ​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്.

Post A Comment: