രുചിയൂറും കക്ക ഫ്രൈ

ചേരുവകള്‍

കക്ക  രണ്ടു കപ്പ് 
(പുഴുങ്ങി ഇറച്ചിയെടുത്തത്)
മഞ്ഞള്‍ പൊടി
– 
കാല്‍ ടീസ്പൂണ്‍
മുളക് പൊടി
ഒന്നര ടീസ്പൂണ്‍
ഉപ്പ്
ആവശ്യത്തിന്
സവാള
രണ്ട്
തക്കാളി
രണ്ട്
പച്ചമുളക്
നാല്
വെളുത്തുള്ളി- അഞ്ചോ
 
ആറോ അല്ലി
കറിവേപ്പില -ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്

തയാറാക്കുന്ന വിധം:


പുഴുങ്ങി ഇറച്ചിയെടുത്തവച്ച കക്ക മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് കുഴച്ച് 15 മിനിറ്റ് വയ്ക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള ഇട്ടു വഴറ്റിയ ശേഷം തക്കാളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് മസാല പിടിപ്പിച്ച കക്ക ചേര്‍ക്കുക. എല്ലാ ചേരുവകളും നന്നായി ഇളക്കുക. പാകത്തിനനുസരിച്ച് ഉപ്പും മുളകുപൊടിയും ചേര്‍ക്കാം. ഇതിലേക്ക് കറിവേപ്പിലയും ചേര്‍ത്ത് ഇളക്കിയ ശേഷം വാങ്ങിവയ്ക്കുക.

Post A Comment: