ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സീ​താ​പു​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബി​ജെ​പി എം​എ​ല്‍​എ ലോ​കേ​ന്ദ്ര സിം​ഗ് മ​രി​ച്ചു.സീ​താ​പു​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ സീ​താ​പു​രി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബി​ജെ​പി എം​എ​ല്‍​എ ലോ​കേ​ന്ദ്ര സിം​ഗ് മ​രി​ച്ചു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ നൂ​ര്‍​പു​രി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ് ലോ​കേ​ന്ദ്ര സിം​ഗ്. നി​ക്ഷേ​പ​ക​രു​ടെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി സീ​താ​പു​രി​ല്‍​നി​ന്നും ല​ക്നോ​വി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ എം​എ​ല്‍​എ​യു​ടെ ഡ്രൈ​വ​റും ര​ണ്ട് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രും മ​രി​ച്ചു. ലോ​കേ​ന്ദ്ര സിം​ഗും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ്രൈ​വ​റും സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ശു​പ​ത്രി​യി​ലു​മാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ലോ​കേ​ന്ദ്ര സിം​ഗ് സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ട്ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

Post A Comment: