ഇറക്കുമതി ചുങ്കത്തിനെതിരെ അമേരിക്കന്‍ പ്രസഡിന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ വീണ്ടും രംഗത്ത്.വാഷ്​ങ്​ടണ്‍: ഹാര്‍ലി ഡേവിഡ്​സണ്‍ ബൈക്കി​ന്‍റെ ഉയര്‍ന്ന ഇറക്കുമതി ചുങ്കത്തിനെതിരെ അമേരിക്കന്‍ പ്രസഡിന്‍റ്​ ഡോണള്‍ഡ്​ ട്രംപ്​ വീണ്ടും രംഗത്ത്​. ഇറക്കുമതി ചുങ്കം കുറച്ചുവെന്ന്​ മോദി സര്‍ക്കാര്‍ പറയുന്നുണ്ടെങ്കില്‍ തങ്ങള്‍ക്ക്​ അതിന്‍റെ ഗുണം കിട്ടുന്നില്ലെന്ന്​ ട്രംപ്​ വ്യക്​തമാക്കി. ഇന്ത്യയിലേക്ക്​ ഒരു ബൈക്ക്​ അയക്കുമ്പോള്‍ 100 ശതമാനം നികുതി നല്‍കേണ്ട സ്ഥിതിയാണ്​ ഉള്ളത്​. ഇക്കാര്യം മോദിയുമായി സംസാരിച്ചു. ആ നല്ല മനുഷ്യന്‍ നികുതി കുറച്ചുവെന്നാണ്​ അറിയിച്ചത്​. പക്ഷേ അതില്‍ നിന്ന്​ തങ്ങള്‍ക്ക്​ ഒന്നും ലഭിച്ചില്ലെന്ന്​ ട്രംപ്​ വ്യക്​തമാക്കി.
ഒരു ഇന്ത്യന്‍ ബൈക്ക്​ അമേരിക്കയില്‍ ഇറക്കുമതി ചെയ്യുമ്പോള്‍ നികുതിയൊന്നും ചുമത്തുന്നില്ല. എന്നാല്‍, അമേരിക്കയില്‍ നിന്ന്​ ഇന്ത്യയിലേക്ക്​ ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ ആദ്യം 100 ശതമാനവും ഇപ്പോള്‍ 50 ശതമാനവും നികുതി ചുമത്തുന്നുണ്ട്​. കുറച്ച നികുതിയുടെ ആനുകൂല്യം തങ്ങള്‍ക്ക്​ ലഭിക്കുന്നില്ലെന്നും ട്രംപ്​ കുറ്റപ്പെടുത്തി. ഹാര്‍ലി​ ഡേവിഡ്​സണ്‍ ബൈക്കുകളുടെ ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട വിഷയം ഇത്​ രണ്ടാം തവണയാണ്​ ട്രംപ്​ ഉയര്‍ത്തികൊണ്ട്​ വരുന്നത്. ബൈക്കുകള്‍ക്ക്​ ഉയര്‍ന്ന നികുതി ചുമത്തുന്നത്​ അനീതിയാണെന്നാണ്​ ട്രംപിന്‍റെ അഭിപ്രായം.

Post A Comment: