കര്‍ണാടകയിലും കോണ്‍ഗ്രസ്​ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്​ സോണിയ


ദില്ലി: രാജസ്ഥാനിലും ഗുജറാത്തിലും നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ നേടിയ വിജയം മാറ്റത്തിന്‍റെ കാറ്റ്​ വീശുന്നുവെന്നതി​​ന്‍റെ സൂചനയാണെന്ന്​ കോണ്‍ഗ്രസ്​ മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി. വളരെയേറെ പ്രതിബന്ധങ്ങളുണ്ടായിരുന്ന രാഷ്​ട്രീയ സാഹചര്യത്തിലും കോണ്‍ഗ്രസ്​ സ്​തുത്യര്‍ഹമായ പ്രകടനമാണ്​ കാഴ്​ച വെച്ചത്​. കര്‍ണാടകയിലും കോണ്‍ഗ്രസ്​ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന്​ സോണിയ പറഞ്ഞു. കോണ്‍ഗ്രസ്​ പാര്‍ലമന്‍റെറി പാര്‍ട്ടി യോഗത്തില്‍ സംബന്ധിക്കവെ മാധ്യമങ്ങളോട്​ പ്രതികരിക്കുകയായിരുന്നു അവര്‍. നിലവിലുള്ള സര്‍ക്കാര്‍ ഭരണത്തിലെത്തിയിട്ട്​ നാലുവര്‍ഷമാകുന്നു. പാര്‍ലമന്‍റിനും നീതിന്യായ വ്യവസ്ഥക്കും മാധ്യമങ്ങള്‍ക്കും ജനങ്ങള്‍ക്കുമെതിരായ നടപടികളാണ്​ ഇതുവരെയുണ്ടായത്​. അന്വേഷണ ഏജന്‍സികള്‍ പോലും രാഷ്​ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കപ്പെടുകയാണെന്നും സോണിയാ ഗാന്ധി വിമര്‍ശിച്ചു.

Post A Comment: