യു.പിയില്‍ 26കാരനായ നിയമ വിദ്യാര്‍ഥിയെ തലയ്ക്കടിച്ചു കൊന്നു


അലഹാബാദ്: യു.പിയില്‍ 26കാരനായ നിയമ വിദ്യാര്‍ഥിയെ തലയ്ക്കടിച്ചു കൊന്നു. ശരീരത്തില്‍ അറിയാതെ തട്ടിയതിനെന്ന കാരണത്താല്‍ ഹോക്കി സ്റ്റിക്ക് കൊണ്ടും ഇരുമ്പ് വടികൊണ്ടും അടിച്ചാണ് ദിലീപ് സരോജിനെ കൊലപ്പെടുത്തിയത്. അലഹബാദിലെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ രണ്ടു ഗ്രൂപ്പുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്കെത്തിച്ചത്. തര്‍ക്കത്തിനിടെ അടിയേറ്റതില്‍ ക്ഷുഭിതനായ ഹോട്ടലിലെ വെയിറ്ററായ മുന്ന ചൗഹാന്‍ ദിലീപിന്റെ തലക്കടിച്ചത് ഹോട്ടലിന് മുന്നിലൂടെ പോവുകയായിരുന്ന വഴിപോക്കന്‍ പകര്‍ത്തിയ വീഡിയോയില്‍ ഉണ്ടായിരുന്നു. മുന്നയെ പോലീസ് കസ്റ്റടിയിലെടുത്തു. തര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിജയ് ശങ്കര്‍ എന്നയാളെയും കൂട്ടുകാരെയും കണ്ടുപിടിക്കാന്‍ പോലീസ് അന്വേഷണം തുടങ്ങി.


Post A Comment: