ആദിവാസികളുടെ നേരെ കയ്യോങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്


തൃശൂര്‍: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല ചെയ്യപ്പെട്ട സംഭവത്തില്‍ തൃശൂര്‍ റേഞ്ച് ഐ ജി എം.ആര്‍.അജിത്കുമാറിന് പ്രത്യേക അന്വേഷണ ചുമതല നല്‍കിയതായി മന്ത്രി എ കെ ബാലന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ നേരെ കയ്യോങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നതാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെപ്പറ്റി മണാര്‍ക്കാട് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റി്ന്‍റെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടന്നു വരികയാണ്. പോലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. പത്രികളെ അറസ്റ്റ് ചെയ്തു. 4 പേര്‍ കസ്റ്റിഡിയിലാണ്. സംഭവിക്കാന്‍ പാടില്ലാത്തതാണ് അട്ടപ്പാടിയില്‍ നടന്നത്. മേലില്‍ ഇത്തരം ക്രൂരതകള്‍ അനുവദിക്കില്ല. മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ശനിയാഴ്ച  മധുവിന്‍റെ വീട് സന്ദര്‍ശിക്കുമെന്നും മന്ത്രി അറിയിച്ചു

Post A Comment: