ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ വൈറല്‍ ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കി.രു അഡാര്‍ ലവ് എന്ന ചിത്രത്തിലെ വൈറല്‍ ഗാനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കി. ഗാനത്തിലെ ചില വരികളില്‍ പ്രവാചകനെയും ഭാര്യയെയും പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ആരോപിച്ചാണ് മുംബൈ ആസ്ഥാനമായുള്ള റാസാ അക്കാദമി കത്തയച്ചത്.
ഗാനം പിന്‍വലിക്കാന്‍ ബോര്‍ഡ് തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും റാസാ അക്കാദമി മേധാവി കാരി അബ്ദുള്‍ റഹ്മാന്‍ ജിയായി കത്തില്‍ അറിയിച്ചിട്ടുണ്ട്. ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ നല്‍കിയ പരാതിക്കുമേല്‍ ഹൈദരാബാദ് പോലീസ് ചിത്രത്തിന്‍റെ സംവിധായകനെതിരേ കേസെടുത്തിരുന്നു.

Post A Comment: