ആര്‍.എസ്.എസ് ശാഖകളില്‍ പോവാത്തവര്‍ ഹിന്ദുക്കളല്ലെന്ന് ഹൈദരാബാദിലെ ബി.ജെ.പി എം.എല്‍.എ ടി രാജ സിങ്


Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശ്:   ആര്‍.എസ്.എസ് ശാഖകളില്‍ പോവാത്തവര്‍ ഹിന്ദുക്കളല്ലെന്ന് ഹൈദരാബാദിലെ ബി.ജെ.പി എം.എല്‍.എ ടി രാജ സിങ്. അതിനാല്‍ എല്ലാ ഹിന്ദുക്കളും ശാഖകളില്‍ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  മധ്യപ്രദേശിലെ നീമുചില്‍ നടന്ന ഹിന്ദു ധര്‍മസഭയിലാണ് എം.എല്‍.എയുടെ വിവാദ പരാമര്‍ശം. ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളാണെന്ന് അവകാശപ്പെടരുത്. അത്തരക്കാര്‍ക്ക് മതത്തിനും രാജ്യത്തിനും വേണ്ടി എന്തെങ്കിലും  ചെയ്യാനാവുമെന്ന് ഞാന്‍ കരുതുന്നില്ല- രാജ സിങ് പറഞ്ഞു. പശുക്കളെ കൊല്ലുന്നവര്‍ക്കും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കുമെതിരെ മോദി സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഹൈദരാബാദിലെ ഗോഷമഹല്‍ എം.എല്‍.എയാണ് രാജ സിങ്. കഴിഞ്ഞ വര്‍ഷം വിദ്വേഷ പ്രസംഗം നടത്തിയതിന് രാജാ സിങിനെതിരെ ഹൈദരാബാദില്‍ കേസെടുത്തിരുന്നു.

Post A Comment: