ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഡല്‍ഹി പോലീസ് തെരച്ചില്‍ നടത്തുന്നത്


ദില്ലി: ചീഫ് സെക്രട്ടറിക്ക് മര്‍ദനമേറ്റെന്ന ആരോപണത്തില്‍ തന്‍റെ വസതി റെയ്ഡ് നടത്തിയ പൊലീസ് നീക്കത്തിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്‍റെ വസതിയിലേക്ക് ഒരു വന്‍ പൊലീസ് പടയെ അയച്ചു. മുഖത്തടിയേറ്റ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ റെയ്ഡ് നടത്തി. ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ എപ്പോഴാണ് ചോദ്യം ചെയ്യുക?- കെജ്രിവാള്‍ ചോദിച്ചു. ആം ആദ്മി എം.എല്‍.എമാരായ അമാനുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍ എന്നിവര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ഡല്‍ഹി പോലീസ് സിവില്‍ ലൈനിലെ അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ തെരച്ചില്‍ നടത്തിയത്.
വെള്ളിയാഴ്ച രാവിലെ 150 പോലീസുകാര്‍ ആണ് റെയ്ഡിനായി എത്തിയത്. ഇതാദ്യമായാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഡല്‍ഹി പോലീസ് തെരച്ചില്‍ നടത്തുന്നത്. എന്നാല്‍ ഇവിടെ നിന്ന് സി.ടി.വി.വി. ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

Post A Comment: