മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട്​ ഇന്ത്യന്‍ വ്യവസായി നേപ്പാളില്‍ അറസ്​റ്റിലായികാഠ്​മണ്ഡു: മയക്കുമരുന്ന്​ കടത്തുമായി ബന്ധപ്പെട്ട്​ ഇന്ത്യന്‍ വ്യവസായി നേപ്പാളില്‍ അറസ്​റ്റിലായി. ഇന്‍റര്‍പോള്‍ അ​േന്വഷിക്കുന്ന പ്രതിയായ മഷ്​കൂര്‍ അഹമ്മദ്​ ലാരിയാണ്​ പിടിയിലായത്​. കാഠ്​മണ്ഡുവിലെ മഹാരാജ്​ഗഞ്ച്​ മേഖലയില്‍ നിന്നാണ്​ ഇയാള്‍ പിടിയിലായതെന്ന്​ പൊലീസ്​ അറിയിച്ചു. കാഠ്​മണ്ഡുവില്‍ നിന്ന്​ നെതര്‍ലാന്‍ഡിലേക്ക്​ ലാരി അയച്ച പാഴ്​സലില്‍ മയക്കുമരുന്ന്​ ഉണ്ടെന്ന്​ കണ്ടെത്തിയതിനെ തുടര്‍ന്ന്​​ പൊലീസ്​ ഇയാളുടെ ഹോട്ടലില്‍ റെയ്​ഡ്​ നടത്തുകയായിരുന്നു. കാഠ്​മണ്ഡുവിലെ പഞ്ചനക്ഷത്ര ഹോട്ടലി​​ന്‍റെ ഉടമയാണ്​ ലാരി. എന്നാല്‍ 2015ലെ ഭൂകമ്പത്തിന്​ ശേഷം ഹോട്ടല്‍ അടഞ്ഞുകിടക്കുകയാണ്​. കോടതിയില്‍ ഹാജരാക്കിയ ലാരിയെ പൊലീസ്​ കസ്​റ്റഡിയില്‍ വിട്ടു.

Post A Comment: