തമിഴ് പഴക്കമുള്ളതും മനോഹരവുമായ ഒരു ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ദില്ലി: തമിഴ് പഴക്കമുള്ളതും മനോഹരവുമായ ഒരു ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. തമിഴ് സംസ്കൃതത്തേക്കാള്‍ പഴയതാണെന്നു എന്നാല്‍ തനിക്ക് തമിഴ് അറിയില്ലെന്നും മോദി വ്യക്തമാക്കി. പരീക്ഷ പെ ചര്‍ച്ചയുടെ ഭാഗമായി വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പരീക്ഷ പെ ചര്‍ച്ച പ്രധാനമന്ത്രി  സംഘടിപ്പിക്കുന്നത്. കുട്ടികള്‍ നേരിടുന്ന പരീക്ഷപ്പേടി മാറ്റിയെടുക്കുക എന്നതാണ് പരിപാടിയുടെ പ്രധന ലക്ഷ്യം. ആറ് മുതല്‍ 12ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളാണ് പരീക്ഷ പെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

Post A Comment: