രാജ്യത്ത് സാമ്പത്തിക അരാജകത്വം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി.എസ്.ടി (ചരക്ക് സേവന നികുതി )ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. ജി.എസ്.ടി നടപ്പിലാക്കിയതോടെ ജനജീവിതം ദുസ്സഹമായെന്നും രാജ്യത്ത് സാമ്പത്തിക അരാജകത്വം നിലനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം ജില്ലാ സമ്മേളനത്തിനോട് അനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജി.എസ്.ടി നടപ്പിലാക്കിയതോടെ സാമ്പത്തിക നിരക്ക് താഴോട്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചരക്ക് സേവന നികുതി സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ പുന:ക്രമീകരിക്കണമെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. 


കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേന്ദ്ര ബജറ്റിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. തൊഴിലാളികള്‍ക്ക് വേണ്ടതൊന്നും ധനമന്ത്രി അരുണ്‍ ജയറ്റ്ലി അവതരിപ്പിച്ച ബജറ്റിലില്ലെന്ന് അദ്ദേഹം പറഞ്ഞു.

Post A Comment: